May 18, 2026

lതെയ്യപ്പാറയിൽ കളരിപ്പയറ്റ് പരിശീലന ക്യാമ്പ് ആരംഭിച്ചു.


കോടഞ്ചേരി: ഏഴു വയസ്സിനും 15 വയസ്സിനും പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കളരിപ്പയറ്റ് പരിശീലന ക്യാമ്പ് തെയ്യപ്പാറ സാംസ്‌കാരിക നിലയത്തിൽ ആരംഭം കുറിച്ചു. വാർഡ് മെമ്പർ സജിനി രാമൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചൂരക്കൊടി മാർഷൽ ആർട്സ് അക്കാഡമി ചെലവൂരിലെ ഡോ. ഷഹീർ അലി, മൂസാ ഹാജി, സി വി മൻസൂർ ഗുരുക്കൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മൊബൈൽ ഫോണിൽ അഡിക്റ്റായിവരുന്ന പുതു തലമുറയെ ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ളവരാക്കിമാറ്റുന്നതിൽ കളരിയുടെ ഗുണങ്ങളെപ്പറ്റി രക്ഷിതാക്കൾക്ക്  മാർഗ്ഗനിർദേശങ്ങളും ക്യാമ്പിൽ നൽകി.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only