Jun 19, 2026

സർഗ്ഗസൗരഭം 2026.കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ സർഗ്ഗസൗരഭം 2026 ന് തുടക്കമായി.


കോടഞ്ചേരി:
 കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും  വിവിധ ക്ലബ്ബുകളുടെയും വായന വാരാചരണത്തിന്റെയും "സർഗസൗരഭം 2026" ഉദ്ഘാടനം  നസ്രത്ത് യു പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ  ശ്രീ.ജോസ് ടി ജി ഉദ്ഘാടനം ചെയ്തു.  വിവിധ നാടൻ പാട്ടുകളിലൂടെയും കൊച്ചു കഥകളിലൂടെയും വായനയുടെ ആവശ്യകതയെയും വായനയിലൂടെ ലഭിക്കുന്ന ഗുണങ്ങളെയും കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി. കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിന് വിദ്യാരംഗ കലാസാഹിത്യ വേദിയും   വിവിധ ക്ലബ്ബുകളും എപ്രകാരം  സ്വാധീനം ചെലുത്തുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ക്ലാസിലൂടെ വ്യക്തമാക്കി. വായന ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ദിയാ ഗോൾഡ് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് നൽകിയ പുസ്തകത്തിന്റെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജിസ്ന ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ സി. ആൻ മരിയ ലൂക്കോസ് സ്വാഗതവും അധ്യാപക പ്രതിനിധി ശ്രീമതി ധന്യ സണ്ണി നന്ദിയും പറഞ്ഞു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only