കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2026 - പ്ലസ്ടു പരീക്ഷയിൽ Full A+, Five A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെമൻ്റോ,എൻഡോവ്മെൻ്റ്,ക്യാഷ് അവാർഡ് എന്നിവ നൽകി അനുമോദിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ.കാസിം വിജയോത്സവം 2026 പരിപാടി ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ റവ.ഫാ.ജോൺ ഒറവങ്കര അദ്ധ്യക്ഷത വഹിച്ചു.
പ്ലസ്ടു പരീക്ഷയിൽ Full A+,Five A+ നേടിയ വിദ്യാർത്ഥികൾക്ക് മെമൻ്റോയും,സ്കൂൾ ടോപ്പർ,വിഷയാടിസ്ഥാനത്തിൽ മുഴുവൻ മാർക്കും നേടിയവർ,ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രത്യേകം എൻഡോവ്മെൻ്റുകളും,ക്യാഷ് അവാർഡുകളും നൽകിയത്.മുൻ പ്രിൻസിപ്പൽമാരായ സി.കെ.ദേവസ്യ,ഷിവിച്ചൻ മാത്യു,വിൽസൺ ജോർജ് തുടങ്ങിയവരാണ് എൻഡോവ്മെൻ്റുകൾ ഏർപ്പെടുത്തിയത്.അധ്യാപക രക്ഷാകർത്തൃ സംഘടന,കെമിസ്ട്രി ടീച്ചേഴ്സ് എന്നിവർ ചേർന്നാണ് ക്യാഷ് അവാർഡുകൾ നൽകിയത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അന്നക്കുട്ടി ദേവസ്യ,വൈസ് പ്രസിഡൻ്റ് അലക്സ് തോമസ്,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി എലന്തൂർ,പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജീന തോമസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.
അദ്ധ്യാപകരായ മോൻസി ജോസഫ്,സജി മാത്യു,ലീന സക്കറിയാസ്,മേരി ഷൈല,ഷീൻ പി ജേക്കബ് സ്കൂളിലെ മുഴുവൻ അദ്ധ്യാപക - അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment