Jun 25, 2026

തിലാപ്പിയ 3.0' പോസ്റ്റർ പ്രകാശനം ചെയ്തു.


തിരുവമ്പാടി:
മലബാർ റിവർ ഫെസ്റ്റിവെൽ 2026 ന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൽ നടത്തപ്പെടുന്ന വിവിധ പ്രീ ഇവൻറുകളിൽ ഏറെ ആകർഷകമായ തിരുവമ്പാടി സീനിയർ ചേംബർ ക്ലബ്ബിൻ്റെ ചുമതലയിൽ നടത്തപ്പെടുന്ന 'തിലാപ്പിയ 3.0' എന്ന ചൂണ്ടയിടൽ മത്സരത്തിൻ്റെ പോസ്റ്റർ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ് കമ്മിറ്റി കൺവീനർ ബോസ് ജേക്കബിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.  

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത, സ്ഥിരം സമിതി അധ്യക്ഷരായ മനോജ് വാഴേപ്പറമ്പിൽ, ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ, സീനിയർ ചേംബർ ഭാരവാഹി ജോസ് തുറക്കൽ, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ് കമ്മിറ്റി ജോയിൻ്റ് കൺവീനർ അജു എമ്മാനുവൽ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു . 

'തിലാപ്പിയ 3.0' ജൂലൈ നാലാം തിയ്യതി ശനിയാഴ്ച തിരുവമ്പാടി പെരുമാലിപ്പടിയിലെ ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് രാവിലെ 8.30 ന് എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം ചെയ്യും. 

ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് 8592851139 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only