Jun 11, 2026

വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി


മുക്കം : ഉപജില്ലയിലെ പൊതുവിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ എജുക്കേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് മുക്കം (ECCO മുക്കം) 2025-26 കാലയളവിൽ മുക്കം ഉപജില്ലയിൽ നിന്ന് വിരമിച്ച അധ്യാപകർക്കും ജീവനക്കാർക്കും യാത്രയയപ്പ് നൽകി. മുക്കം സി ടിവി ഹാളിൽ ചേർന്ന യോഗത്തിൽ മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ചാന്ദിനി അധ്യക്ഷത വഹിച്ചു. 

തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. മലയോര  മേഖലയിലെ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ജനപ്രതിനിധി എന്ന രീതിയിൽ താനെന്നും സമൂഹത്തിനോടൊപ്പം ഉണ്ടാകും എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു . 

പാഠാനുബന്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കലാ- കായിക മേഖലകളിൽ ഉയർന്നുവരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികൾക്ക്  പ്രചോദനവും പ്രോൽസാഹനവും നൽകുന്നതോടൊപ്പം മറ്റ് കുട്ടികളെയും ചേർത്ത് പിടിച്ച് ഉയരങ്ങളിലേക്ക് വഴി നടത്താൻ പൊതുസമൂഹത്തിനാകണമെന്നും അതിന് പൊതുവിദ്യാഭ്യാസ മേഖല ശക്തിയാർജിക്കേണ്ടതാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

45 പേരാണ് ഈ വർഷം മുക്കം ഉപജില്ലയിൽ നിന്നും പൊതു വിദ്യാഭ്യാസ മേഖലയിൽ വിരമിച്ചത് . ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ മുതൽ ഓഫീസ് അറ്റൻഡ് വരെ ഇവരിൽ ഉൾപ്പെടുന്നു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി സ്വാഗതം പറഞ്ഞു . പോഗ്രാം കൺവീനർ അബ്ദുൽ റഷീദ് അൽഖാസിമി നന്ദി പറഞ്ഞു .

കുന്നമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവ് കെ , ശക്കീബ് കീലത്ത്,സജി ജോസഫ്, വാസു മാസ്റ്റർ,ഷമീർ സി കെ, കെ പി ജാബിർ,സിനി എം എന്നിവർ ആശംസകൾ നേർന്നു. വിരമിക്കുന്നവരെ പ്രതിനിധീകരിച്ച് മാവൂർ ബിപിസി ജോസഫ് തോമസ്, സിബി കുര്യാക്കോസ്, യുപി മുഹമ്മദലി, ജോളി ജോസഫ്, കൃഷ്ണകുമാർ വി പി എന്നിവർ സംസാരിച്ചു

എക്കോ ഭാരവാഹികൾ ആയ ഷറീന പി.ബി ,നിസാം കാരശ്ശേരി,പി കെ അബ്ദുൽ ഹക്കീം കളൻ തോട്, മുജിബ്‌ റഹ്മാൻ പി സി, ടിപി അബൂബക്കർ, അജീഷ് വി , കെ പി മുജിബ് റഹ്മാൻ, ശബാന ചോലയിൽ, ഹംസ പി പി, വിപിൻ തോമസ്, സോളമൻ സെബാസ്റ്റ്യൻ, കെ ബൽരാജ് , ഹാഷിദ് കെ സി , എബി ദേവസ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only