Jun 29, 2026

ആനക്കാംപൊയിൽ കാലൻ പാറയിൽ ഒഴുക്കിൽപ്പെട്ട ഷിബിലിയുടെ ബോഡി കണ്ടെത്തി.

തിരുവമ്പാടി:ആനക്കാംപൊയിൽ കാലൻപാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കീഴിശ്ശേരി സ്വദേശി ഷിബിലിയുടെ (21) മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം സുഹൃത്തുക്കളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ഷിബിലി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.



ബെംഗളൂരുവിൽ നിന്നും വിനോദയാത്രയ്ക്കായി എത്തിയ 11 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാലൻപാറയിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിലി ഒഴുക്കിൽപ്പെട്ടത്.

തുടർന്ന് കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം, വിവിധ പ്രാദേശിക സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only