ന്യൂഡൽഹി: ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പ്‌പും തടയുന്നതി ന് വ്യാവസായിക വാണിജ്യ സ്ഥാപന ഉപഭോക്താക്കൾ റീ ട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതി ന് കേന്ദ്രസർക്കാർ ഏർപ്പെടു ത്തിയ വിലക്ക് നാളെ നീക്കും.
വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞുകൊണ്ടും ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാ ത്രമായി പരിമിതപ്പെടുത്തി ക്കൊണ്ടും ജൂൺ 12നാണ് പെട്രോളിയം മന്ത്രാലയം വിജ്ഞാ പനം പുറപ്പെടുവിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലം ബൾക്ക് ഡീസൽ വിലയേക്കാൾ ലിറ്ററിന് ഏകദേശം 40 രൂപയോളം കുറവായിരുന്നു റീട്ടെയിൽ പമ്പുകളിൽ ലഭ്യമായിരുന്ന ഇ ന്ധനത്തിന്. ഇതേത്തുടർന്ന് വൻകിട വ്യാവസായിക ഉപഭോക്താക്കളും ഗതാഗത ഓപ്പ റേറ്റർമാരും കൂട്ടത്തോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളെ
ആശ്രയിക്കാൻ തുടങ്ങിയതാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്. പശ്ചിമേഷ്യൻ പ്രതിസ ന്ധി നീങ്ങിയതും ആഗോള ത ലത്തിൽ എന്ന വില കുറഞ്ഞ തുമാണ് നിയന്ത്രണം നീക്കാൻ കാരണം. സമാനമായി വാണിജ്യ എൽപിജിക്ക് ഏർപ്പെ ടുത്തിയ നിയന്ത്രണവും കേന്ദ്ര സർക്കാർ നേരത്തേ നീക്കിയിരുന്നു.
Post a Comment