എം കെ എച്ച് എംഎം ഒ വിഎച്ച്എസ്എസ് ഫോർ ഗേൾസ് മുക്കം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ബഹുമാനപ്പെട്ട എംഎൽഎ പി കെ കാസിം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് സിറാജ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജി അബ്ദുൽ അക്ബർ മുഖ്യാതിഥിയായി. കാരശ്ശേരി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ദിവ്യ, മാവൂർ ക്ലസ്റ്റർ കോഡിനേറ്റർ സില്ലിബി കൃഷ്ണൻ, ബഹുസ്വരം സാംസ്കാരിക സമിതി ചെയർമാൻ ശ്രീ സലാം കാരമൂല, പരിസ്ഥിതി പ്രവർത്തകൻ ദാമോദരൻ കോഴഞ്ചേരി, എൻഎസ്എസ് വളണ്ടിയർ കുമാരി ശ്രേയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജൂബി ജോസ് നന്ദി പറഞ്ഞു.
Post a Comment