Jun 26, 2026

പത്താം ക്ലാസുകാരൻ വാട്ടര്‍ബോട്ടിലില്‍ നിന്നും ചാരായം പിടികൂടിയ സംഭവം; ഇത് മൂന്നാം തവണ, ഉച്ച സമയത്ത് വില്‍പന, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥിയുടെ ബാഗില്‍ നിന്നും നാടൻ ചാരായം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ചോദ്യം ചെയ്ത ഘട്ടത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മൂന്നാം തവണയാണ് ഇത്തരത്തില്‍ വിദ്യാർഥി സ്കൂളിലേക്ക് ചാരായം കൊണ്ടുവരുന്നത്. കഴിഞ്ഞ രണ്ടുതവണയും സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഉച്ച സമയത്ത് ആയിരുന്നു ചാരായം വില്‍പ്പന നടത്തിയിരുന്നതെന്നാണ് വിദ്യാർഥി പോലീസിനോട് പറഞ്ഞത്.

സഹപാഠികള്‍ക്ക് നല്‍കാനാണ് സ്‌കൂളില്‍ മദ്യം എത്തിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ സ്കൂളിലെ പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കാന്‍ ശ്രമുണ്ടായെന്നാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു. മദ്യം കഴിക്കാത്ത കുട്ടികളാണ് സംഭവം വെളിപ്പെടുത്തിയതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. സംഭവത്തില്‍ അബ്കാരി ആക്‌ട് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. കേസില്‍ കുട്ടിയുടെ മുഖ്യപ്രതിയായ രണ്ടാനച്ഛനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

ചാരായവുമായി പിടികൂടിയ കുട്ടിയുടെ രണ്ടാനച്ഛൻ ആണ് ഇതിന് പിന്നിലെന്നാണ് പോലീസ് ഇന്നലെത്തെന്നെ കണ്ടെത്തിയിരുന്നു. അര ലിറ്റര്‍ കുപ്പികളിലാക്കി കുട്ടിയെ ഏല്‍പ്പിക്കുമായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിലവില്‍ രണ്ടാനച്ഛന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വ്യാജ മദ്യം ഉണ്ടാക്കാന്‍ കുട്ടികളെ രണ്ടാനച്ഛന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ ഇന്നലെ അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്.പിന്നാലെ അധ്യാപകർ വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ സഹപാഠിയായ വിദ്യാർഥിയാണ് തനിക്ക് എത്തിച്ചു നല്‍കിയതെന്നാണ് വിദ്യാർഥി പറഞ്ഞത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച്‌ നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു. ഇതോടെയാണ് അധ്യാപകർ സംഭവം പോലീസിനെ അറിയിച്ചത്.

പോലീസെത്തി രണ്ട് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതും. പിന്നീട് നടന്ന പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം പിടികൂടുകയും ചെയ്തു. വാറ്റുചാരായം നിര്‍മ്മിച്ചത് കുട്ടിയുടെ രണ്ടാനച്ചനാണെന്ന് പോലീസ് കണ്ടത്തി. 500 എംഎല്‍ ബോട്ടുകളിലാണ് വിദ്യാർഥി സ്കൂളില്‍ മദ്യം എത്തിക്കുന്നതും വില്‍ക്കുന്നതും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only