Jun 5, 2026

പരിസ്ഥിതിദിനാചരണം: ഹരിത പ്രതിജ്ഞയും ‘അഡോപ്റ്റ് എ ട്രീ’ പദ്ധതിയും സംഘടിപ്പിച്ച് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോട്


കോടഞ്ചേരി:ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ  വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. എൻ എസ് എസ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഹരിത പ്രതിജ്ഞയും ശുചിത്വ പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റെജി തമ്പി, ബിന്ദു ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ “Adopt a Tree” പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് നട്ട ഫലവൃക്ഷത്തൈകൾ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

എൻ.എസ്.എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പുല്ലുകൾ വിരിച്ച് മുറ്റം കൂടുതൽ മനോഹരമാക്കുകയും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്തു. കൂടാതെ വേളംകോട് ബസ് സ്റ്റോപ്പ് പരിസരം പ്ലാസ്റ്റിക് മുക്തമാക്കി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ഇതോടൊപ്പം വിദ്യാലയത്തിലെ “സ്നേഹരാമം” പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും നടപ്പിലാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധവൽക്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുന്ന വിധത്തിലായിരുന്നു ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.

 എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ ജെ,  വിദ്യാർത്ഥികൾ, അധ്യാപകർ, എൻ.എസ്.എസ്. വോളണ്ടിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only