കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ എൻ.എസ്.എസിൻ്റെ ആഭിമുഖ്യത്തിൽ സെൻസസ് സെൽഫ് എന്യുമറേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സെൻസസ് മാസ്റ്റർ ട്രയിനറും അധ്യാപകനുമായ സജീഷ് കെ എം ക്ലാസ്സ് നയിച്ചു.
രാജ്യത്തിന്റെ സെൻസസ് കണക്കെടുപ്പിന്റെ ഒന്നാം ഘട്ടം കേരളത്തിൽ ജൂലൈ മാസം നടക്കുകയാണ്.വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.പൂർണമായും ഡിജിറ്റൽ രൂപത്തിൽ നടക്കുന്ന ഈ പ്രക്രിയയിൽ എല്ലാ പൗരന്മാർക്കും സ്വയം പങ്കാളികളാവാൻ സാധിക്കും.സെൽഫ് എന്യൂമറേഷൻ പ്രക്രിയ വളരെ എളുപ്പമാണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി നിങ്ങളുടെ ലൊക്കേഷൻ തെരഞ്ഞെടുത്ത് പിന്നീട് വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി സബ്മിറ്റ് ചെയ്യാം.രാജ്യ പുരോഗതിയുടെ അടിത്തറയായ സെൻസസിന്റെ ഭാഗമാകാം.സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കാം.
എൻ.എസ്.എസ് ലീഡേഴ്സായ ആദിൽ ശ്യാം,വൈഗ മനോജ്,അബിൻ ബാബു,സാന്ത്വന ബെന്നി,പ്രോഗ്രാം ഓഫീസർമാരായ സീലിയതോമസ്,ആശ മോഹൻലാൽ സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment