മുക്കം:കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ സ്ഥിതി ചെയ്യുന്ന തിരുവമ്പാടി IHRD കോളേജ് തകർച്ചയുടെ വക്കിലാണ്.ഏറെ പ്രതീക്ഷയോടെ സീമോയിൻകുട്ടി എംഎൽഎ ആയിരുന്ന കാലത്ത് തോട്ടക്കാട് പുതുപ്പറമ്പിൽ ഫാമിലി സൗജന്യമായി നൽകിയ രണ്ടേക്കറോളം സ്ഥലത്താണ് കോടികൾ മുടക്കി ഐഎച്ച്ആർഡി കോളേജിന്റെ പുതിയ കെട്ടിടങ്ങൾ സ്ഥാപിതമായത്.
എല്ലാ കണ്ടീഷനുകളും പാലിച്ചുകൊണ്ട് പഠനം ആരംഭിച്ച കോളേജിൽ യാത്ര ക്ലേശം കാരണം വിദ്യാർത്ഥികൾ അഡ്മിഷൻ തേടാതെ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്.
കഴിഞ്ഞ 10 വർഷമായി നിയോജകമണ്ഡലം എംഎൽഎയോ ഇടത് ഗവൺമെൻ റോ ഐഎച്ച്ആർഡിയെ തിരിഞ്ഞുനോക്കിയില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിന് രണ്ട് കെഎസ്ആർടിസി സർവീസുകളെങ്കിലും ആരംഭിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നേരത്തെ ഈ റൂട്ടിൽ രണ്ടിലേറെ കെഎസ്ആർടിസികൾ കോഴിക്കോട് മുതൽ കക്കാടംപൊയിൽ വരെ സർവീസ് നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത്തിരുവമ്പാടിയിൽ നിന്നും മരഞ്ചാട്ടി തേക്കും കുറ്റി വഴി തൊടുപുഴ വരെ സർവീസ് കെഎസ്ആർടിസി നടത്തിയിരുന്നു.എന്നാൽ തുടർന്നു വന്ന ഗവൺമെൻറ് ആ സർവീസ് നിർത്തലാക്കുകയാണ് ഉണ്ടായത്.
ഐഎച്ച്ആർഡി കോളേജ് കോടികൾ മുടക്കി പണികഴിപ്പിച്ച വലിയ സാധ്യതകൾ ഉള്ള ഒരു സ്ഥാപനം ആയിരിക്കും ഗവൺമെന്റിന്റെ ഓൺലൈൻ സെന്ററായോ മറ്റെന്തെങ്കിലും തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആയോ തുറക്കണമെങ്കിൽ യാത്ര പരിഹരിക്കാൻ അനിവാര്യമാണ്.
ആയതിലേക്ക് തേക്കുംകുറ്റി തോട്ടക്കാട് വഴി രണ്ട് കെഎസ്ആർടിസി സർവീസുകൾ എങ്കിലും അനുവദിക്കണമെന്ന് മുസ്ലിം ലീഗ് തേക്കും കുറ്റിയിൽ ചേർന്ന മുസ്ലിം ലീഗ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് എംകെ സെയ്താലി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ ആലിങ്കൽ ഗ്രാമപഞ്ചായത്ത് അംഗം സീനത്ത് കവണഞ്ചേരി അലി ചോലശ്ശേരി, മുസ്തഫ കടക്കാടൻ, അൻവർ എം കെ, സിറാജ് മേലേക്കളം, സലിം ചെട്ടിയാൻ തൊടി, റാഷിദ് മുള്ളമടക്കൽ, ഫൈസൽ ചുക്കാൻ, ഉസ്മാൻ കീലത്ത്. മുഹമ്മദ് കുട്ടി എടക്കണ്ടി, ഹംസ പറമ്പാടൻ,മൂസക്കുട്ടി ചോലശ്ശേരി, കുഞ്ഞുമുഹമ്മദ് കുന്നക്കാടൻ, ഫാസിൽ പറമ്പാടൻ . ഹംസ ആലിങ്ങൽ,ജാഫർ പാറക്കൽ, കുഞ്ഞിതു തട്ടാഞ്ചേരി മരക്കാർ ചുക്കാൻ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment