Jul 28, 2026

മലബാർ റിവർ ഫെസ്‌റ്റിവൽ : ഗ്രാമീണ ടൂറിസം സെമിനാർ സി കെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു

 
കോടഞ്ചേരി:

സം സ്ഥാന ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ല ടുറിസം പ്രമോഷൻ കൗൺസിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്  ത്രിതല പഞ്ചായത്ത് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവൽ 12 -ാം മത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൻ്റെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഗ്രാമീണ ടൂറിസം പ്രോത്സാഹന സെമിനാർ  കോടഞ്ചേരി പഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സി.കെ. കാസിം എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു.

 ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാനസ് സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ,മിനി സണ്ണി, അഡ്വഞ്ചർ ടൂറിസം സീയോ ബിനു കുര്യാക്കോസ്, ഹോം സ്റ്റേ ടൂറിസം ഡയറക്ടർ ജിഷ ബാലകൃഷ്ണൻ നമ്പ്യാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ജിജി പി, ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി വളയത്തിൽ, ബാബുപട്ടരാട്, റോയ് കുന്നപ്പള്ളി, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെപ്പാരാട്ട്, സത്യൻ ചോലയിൽ, ചന്ദ്രൻ സി കെ, റൂബി തമ്പി,ജ്യോതി സന്തോഷ്, സജിനിരാമൻകുട്ടി, ബിന്ദു ജോർജ്, റെജി തമ്പി, നാൻസി ജോഷി,റീന ബിജു, ജോബി ജോസഫ്, വിൽസൺ തറപ്പേൽ ചന്ദ്രൻ സി കെ,റിവർ ഫെസ്റ്റിവൽ കോഡിനേറ്റർമാരായ ബിനിറ്റോ ചാക്കോ പോൾസൺ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

ഉത്തരവാദിത്ത ടൂറിസം, അഡ്വഞ്ചർ ടൂറിസം സാധ്യതകൾ, ഹേംസ്‌റ്റേ ഫാം ടൂറിസം സാധ്യതകൾ എന്നീ വിഷയങ്ങളിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു.
  ടൂറിസം സംരംഭകർ ആകാൻ താല്പര്യമുള്ളവർ റിസോർട്ട്, ഹോംസ്‌റ്റേ ഫാം ടൂറിസം, ഹോട്ടൽ ഉടമകൾ , ടൂറിസം ക്ലബ് പ്രതിനിധികൾ, ടൂറിസ്റ്റ് വാഹന ഉടമകൾ, എന്നിവർ സെമിനാറിൽ പങ്കെടുത്തു.

 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only