ലോകകപ്പ് നോക്കൗട്ട് ത്രില്ലറിൽ കേപ് വെർദെയോട് വിയർത്ത് അർജന്റീനയ്ക്ക് ജയം. 111-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേരോയാണ് അർജന്റീനയ്ക്കായി വിജയഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന് സമനില പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. തുടക്കക്കാരുടെ പരിഭവമേതുമില്ലാതെ കേപ് വെർദെ പൊരുതിക്കളിച്ചതോടെ ലോകകപ്പ് നോക്കൗട്ടിൽ അർജൻ്റീന വിറച്ചു. ഈ ലോകകപ്പിൽ ആദ്യമായി വൊസീഞ്ഞയുടെ കൈകൾ ചോർന്നു. അതും സാക്ഷാൽ ലയണൽ മെസിക്കും പിന്നീട് മാർട്ടിനസും മുന്നിൽ. 28-ാം മിനിറ്റിൽ ലോങ് ബോൾ നിയന്ത്രിച്ച് നിർത്തി മെസിയെടുത്ത ഷോട്ട് വൊസീഞ്ഞയെ മറികടന്ന് വലയിലെത്തുകയായിരുന്നു. ഈ ലോകകപ്പിൽ മെസിയുടെ ഏഴാം ഗോളാണിത്.
58-ാം മിനിറ്റിൽ കേപ് വെൽദെ നടത്തിയ കൗണ്ടർ അറ്റാക്ക് ഫലം കണ്ടു. ബോക്സസിലേക്ക് വന്ന ക്രോസ് ഡെറോയ് ഡുവാർട്ടെ, എമിലിയാനോ മാർട്ടിനസിനെ കാഴ്‌ചക്കാരനാക്കി വലയിലെത്തിച്ചു. മികച്ച പ്രതിരോധമാണ് കേപ് വെർദെ പുറത്തെടുത്തത്. ലോക ചാംപ്യൻമാർക്കെതിരെ ഗോൾവ്യത്യാസം ഉയരാതെ കാക്കാൻ വൊസീഞ്ഞയെന്ന 39കാരന് കഴിഞ്ഞു. ഗോളെന്ന് അർജന്റീന ഉറപ്പിച്ച മൂന്നിലേറെ അവസരങ്ങളാണ് വൊസീഞ്ഞയെന്ന വൻമതിൽ തടുത്തിട്ടത്.
92-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയ്ക്കായി ഗോൾ നേടി. കളി കഴിഞ്ഞുവെന്ന് എല്ലാവരും കരുതിയിരുന്ന നിമിഷത്തിൽ സിഡ്‌നി ലോപസ് കബ്രാളിലൂടെ കേപ് വെർദെ ഗോൾ മടക്കി. 111-ാം മിനിറ്റിൽ പക്ഷേ മെസിയുടെ കോർണറിൽ റൊമേരോ പന്ത് വലയിലാക്കിയതോടെ ആവേശപ്പോരിന് അന്ത്യം.
Post a Comment