
മുക്കം: ഇരുവഴിഞ്ഞി പുഴയോരത്ത് കക്കാട് മാളിയേക്കൽ കടവിനും കോട്ടമു ഴിക്കും ഇടയിൽ എല്ലാവർക്കും പ്രയോ വയോജനകരമാകുംവിധം വയോജന വിശ്രമകേന്ദ്രം നിർമ്മിക്കാൻ ശ്രമിക്കുമെന്ന് സി.കെ.കാസിം എം.എൽ.എ പറഞ്ഞു. കക്കാടിലെ കക്കാടൻകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന സംഗമത്തിൽ നൽകിയ നിവേദനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. അനുമോദന സംഗമവും റസിഡൻ്റ്സിലെ വിദ്യാർഥി പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാളിയേക്കൽ അങ്ങാടിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജി.അബ്ദുൽ അക്ബർ മുഖ്യാതിഥിയായിരുന്നു. കല്ലടയിൽ - മൂലയിൽ റോഡ് നവീകരണം പൂർത്തീകരണമെന്നും വനിതാ സാംസ്കാരിക നിലയം പ്രവർത്തനസജ്ജമാക്കണമെന്നും ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രസിഡണ്ട് മുഹമ്മദ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ മുഹമ്മദ് കക്കാട് നിവേദന വിശദീകരണം നടത്തി. വാർഡ് മെമ്പർ ഹസീന ബഷീർ, മാസ് റിയാദ് കോഡിനേറ്റർ ജബ്ബാർ കല്ലടയിൽ, മുക്കം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി. ഫസൽ ബാബു, കെ.പി.ആർ വായനശാല പ്രസിഡണ്ട് അഹമ്മദ് കുട്ടി മഞ്ചറ, എടത്തിൽ അബ്ദുറഹിമാൻ, പി.ജാഫറലി എന്നിവർ അവാർഡ് വിതരണം നടത്തി. കെ. അബ്ദുറഹിമാൻ, ഇ അഹമ്മദ് കുട്ടി എന്നിവർ നിവേദനം നൽകി. സെക്രട്ടറി കെ.സി ഇഖ്ബാൽ സ്വാഗതവും പി.ബഷീർ നന്ദിയും പറഞ്ഞു. അബ്ദുസ്സലാം കല്ലടയിൽ, റഷാദ് മാളിയേക്കൽ, ബഷീർ കല്ലടയിൽ, നിസാർ മാളിയേക്കൽ, നൗഫൽ മാളിയേക്കൽ ,കെ .സി ഷിഹാബ്, അഷ്റഫ് മാളിയേക്കൽ, സലീന മഞ്ചറ, റംഷീല, ഫാത്തിമ ഷെറിൻ എന്നിവർ നേതൃത്വം നൽകി. കലാഭവൻ ബാലുവിൻ്റെ നേതൃത്വത്തിലുള്ള ഗാനമേളയും വമ്പിച്ച ജനപങ്കാളിത്തവും ആഘോഷത്തിനു മാറ്റുകൂട്ടി
Post a Comment