Jul 13, 2026

നിയന്ത്രണം വിട്ട് പാഞ്ഞ ലോറി നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒഴിവായത് വൻ ദുരന്തം


മുക്കം : കാരശ്ശേരിയിൽ നിയന്ത്രണം വിട്ട് പാഞ്ഞ ലോറി നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒഴിവായത് വൻ ദുരന്തം.

നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു.
ഒടുവിൽ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ മുക്കം പൊലീസിന്റെ കസ്റ്റഡിയിൽ.
കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളും തകർത്തു.

ലോറി നിന്നത് വലിയൊരു വൻ ദുരന്തം ഒഴിവാക്കി; ആശ്വാസത്തിൽ നാട്ടുകാരും പഞ്ചായത്ത് അധികൃതരും.

ഡ്രൈവർ തമിഴ്‌നാട് സ്വദേശി രാജുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.

മദ്യപിച്ച് ലക്കുകെട്ട അപകടമാവിധത്തിൽ നിയന്ത്രണം വിട്ട് പാഞ്ഞ ലോറി നിരവധി വാഹനങ്ങളെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഒടുവിൽ കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് നാട്ടുകാർ ലോറി തടഞ്ഞുനിർത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് 4.45 ഓടെയാണ് സംഭവം അരങ്ങേറിയത്. അമിതവേഗതയിലും അപകടകരമായ രീതിയിലുമാണ് ലോറി റോഡിലൂടെ പാഞ്ഞുവന്നത്. യാത്രാവാഹനങ്ങൾ ഉൾപ്പെടെ നിരവധി വണ്ടികളിൽ ലോറി തട്ടിയിട്ടുണ്ടെന്നാണ് വിവരം. നിയന്ത്രണം വിട്ട വാഹനം കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വണ്ടികളിലേക്ക് ഇരച്ചുകയറുകയും അവയെ ഇടിച്ചുതകർക്കുകയുമായിരുന്നു.

വണ്ടി നിർത്തുമ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന തമിഴ്നാട് സ്വദേശി രാജു മദ്യപിച്ച് ലക്കുകെട്ട് പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നു. ഇയാളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ജീവഹാനി ഒഴിവായതെന്നും, വൻ ദുരന്തം ഒഴിവായിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് നാടൊന്നാകെയെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പ്രതികരിച്ചു. 
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ ലോറിയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only