കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളെ ഭക്ഷണ വിതരണത്തിനും സേവന പ്രവർത്തനങ്ങൾക്കുമായി നിയോ ഗിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വാർഷികാഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ, യാത്രയ യപ്പ് സമ്മേളനങ്ങൾ, വിവിധ ആഘോഷ പരിപാടികൾ എന്നിവയിൽ അതിഥികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിനും മറ്റ് സേവന പ്രവർത്തന ങ്ങൾക്കുമായി വിദ്യാർഥികളെ നിയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവി റക്കിയത്.
വിദ്യാർഥികളെ ഇത്തരം പ്രവർത്തനങ്ങൾ ക്കായി നിയോ ഗിക്കുന്നത് കുട്ടി കളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണെന്നും അവരുടെ ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും കട്ടികൾക്കിടയിൽ വിവേചനപരമായ സാഹചര്യം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്ന താണെന്നും ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്രകാരമുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു. ചട്ടങ്ങൾ ലംഘിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
Post a Comment