മുക്കം: ഇമാം അബൂബ്കർ ബിൻ സാലിം അക്കാദമി അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ ഈ മാസം രണ്ടാം വാരത്തിൽ നടത്തപ്പെട്ട അഖില കേരള ഖത്റുന്നദ ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദർസ്, ദഅവാ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷയിൽ മാറ്റുരച്ചത്.
മുഹമ്മദ് സിനാൻ ആമപ്പൊയിൽ( ഐസിഎസ് അക്കാദമി), മുഹമ്മദ് മുസമ്മിൽ കാസർഗോഡ് (മഅദിൻ സുഫ്ഫ ക്യാമ്പസ്, അരീക്കോട്), മുഹമ്മദ് ബിഷ്ർ ഒളമതിൽ ( മഅദിൻ ദാറുസുഫ്ഫ കോർണിഷ് ക്യാമ്പസ്, കടലുണ്ടി) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്.
വിജയികൾക്കുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ കൈമാറുമെന്ന് സ്ഥാപന മേധാവികൾ അറിയിച്ചു.
Post a Comment