Aug 30, 2026

കോഴിക്കോട് ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ

കോഴിക്കോട് : ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശി മിനോതി സർദാറിനെ (35) ആണ് റെയിൽവേ പോലീസും, ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത്.

ചെന്നൈ-മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഇവരെന്നും മുൻപും സമാന രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും റെയിൽവേ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only