Aug 21, 2026

ഓണവിപണി ലക്ഷ്യമിട്ട് കോടഞ്ചേരിയിൽ 'ഓണസമൃദ്ധി 2026' കർഷകച്ചന്ത ആരംഭിക്കുന്നു

കോടഞ്ചേരി: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള നാടൻ പച്ചക്കറികൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോടഞ്ചേരിയിൽ 'ഓണസമൃദ്ധി 2026' കർഷകച്ചന്ത സംഘടിപ്പിക്കുന്നു. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വെജിറ്റബിൾ & ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (VFPCK), കോടഞ്ചേരി സ്വാശ്രയ കർഷക സമിതി എന്നിവ സംയുക്തമായാണ് വിപണി ഒരുക്കുന്നത്.
​ഓഗസ്റ്റ് 22 മുതൽ 25 വരെ കോടഞ്ചേരി ടൗണിലാണ് ചന്ത പ്രവർത്തിക്കുക. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ ഇവിടെനിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കും.


​ഉദ്ഘാടനം നാളെ
​ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കോടഞ്ചേരി ടൗണിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ കർഷകച്ചന്ത ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും.
​ചടങ്ങിൽ വി.എഫ്.പി.സി.കെ (VFPCK) ഡയറക്ടർ ബോർഡ് മെമ്പർ ഷാജികുമാർ കെ., ജില്ലാ മാനേജർ ബീന മാത്യു, ജനപ്രതിനിധികൾ, കർഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. മുഴുവൻ ഉപഭോക്താക്കളും കർഷകച്ചന്തയുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

 ഓണവിപണിയിൽ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ 10% അധിക വില നൽകി സംഭരിച്ച് 30% വരെ കുറഞ്ഞ വിലയ്ക്ക് ഹോർട്ടികോർപ്പ് മായി സഹകരിച്ചാണ് പഴം പച്ചക്കറികൾ മുതലായവ വിപണനം നടത്തുന്നത്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only