Aug 2, 2026

ഉപഭോക്താക്കളെ പരിഭ്രാന്തരാക്കി മസ്റ്ററിങ്ങിന്റെ പേരിൽ വ്യാജ പ്രചാരണം

മസ്റ്ററിങ്ങ് നടത്തില്ലെങ്കിൽ രണ്ട് ദിവസം കൊണ്ട് ഗ്യാസ് സ്പോകും, വ്യാജ പ്രചരണം വ്യാപിക്കുന്നു. എന്നാൽ ഇത് പൂർണ്ണമായും തെറ്റായ വാർത്തയാണെനാണ് ഗ്യാസ് വിതരണ ഏജൻസികൾ പറയുന്നത്.ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ രണ്ടു ദിവസത്തിനകം കണക്ഷൻ വിച്ഛേദിക്കും എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നത്. ഇ കെ വൈസി ചെയ്യുന്നതിന് കേന്ദ്ര സർക്കാരോ എണ്ണക്കമ്പനികളോ ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. ഐ.ഒ.സി, ബി.പി.സിൽ, ഇൻഡെയ്ൻ, എച്ച്.പി.സി.എൽ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഗ്യാസ് വിതരണം നടത്തുതുന്നത്. ഇത്തരത്തിൽ ധൃതി പിടിച്ച ഒരു നടപടിയും കമ്പനി അധികൃതർ സ്വീകരിച്ചിട്ടില്ല. മസ്റ്ററിങ് നടത്തിയില്ല എന്നതിൻ്റെ പേരിൽ ആരുടെയും ഗ്യാസ് കണക്ഷൻ റദ്ദാക്കുകയോ, സിലിണ്ടർ വിതരണം തടയുകയോ ചെയ്യുകയില്ല. അക്ഷയ /ഇ-സേവാ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ഏതെങ്കിലും ഏജൻസികൾ വഴിയോ ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ച് സാമ്പതിക ലാഭമുണ്ടാക്കാനും തിരക്ക് കൂട്ടാനുമാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ ചിലർ പ്രചരിപ്പി ക്കുന്നതെന്നാണ് പറയപ്പെടുന്നത്. പരിഭ്രാന്തിയോ, ധൃതിപിടിച്ച് ക്യൂ നിൽക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത കാര്യത്തിനാണ് ജനങ്ങളെ ചിലർ സമ്മർദ്ദത്തിലാ ക്കുന്നത്.

സൗജന്യമായി ചെയ്യാം
വീട്ടിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്ന ഡെലിവറി ഏജന്റ് മുഖേനയോ, അല്ലെങ്കിൽ ഗ്യാസ് ഏജൻസിയിൽ സാധാരണ ആ വശ്യങ്ങൾക്ക് പോകുമ്പോഴോ ഇ- കെവൈസി സൗജന്യമായി ചെയ്യാവുന്നതാണ്. ഇസേവാ കേന്ദ്രങ്ങൾ കൂടാതെ ഗ്യാസ് ഏജൻസി മുഖേനയോ ഇന്ത്യ ഓയിൽ വൺ, എച്ച്.പി.പേ തുടങ്ങിയ ഔദ്യോഗിക ആപ്പുകൾ വഴിയും ഉടമസ്ഥർക്ക് തന്നെ ഫെയ്സ് റെക്കഗ്നിഷൻ ഉപയോഗിച്ച് ഇത് സൗജന്യമായി ചെയ്യാൻ സാധിക്കും.അതുകൊണ്ട് ഈ പ്രചരണം പൂർണമായും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തിരക്കു കൂട്ടാനുള്ള ഒരു ശ്രമത്തിന്റെ ഭാഗവുമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only