Aug 21, 2026

മുക്കത്ത് വാഹന പാർക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരിക്ക് മർദ്ദനം

മുക്കം: വാഹന പാർക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മുക്കത്ത് വ്യാപാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബൈപ്പാസിലെ പാർക്കിംഗ് സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരിയെ ചാവി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 

സംഭവത്തിൽ ചാത്തമംഗലം പാഴൂർ സ്വദേശിയായ സുഹൈലിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

മുക്കം ബൈപ്പാസിലെ 'താജ് ഹോം കെയർ' ഉടമയും കൊടിയത്തൂർ സ്വദേശിയുമായ മുജീബിനാണ് ആക്രമണത്തിൽ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റത്. 

ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. 
താജ് ഹോം കെയറിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ സുഹൈൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താക്കൾക്കുള്ള പാർക്കിംഗ് സൗകര്യമാണിതെന്ന് മുജീബ് പറഞ്ഞങ്കിലും യുവാവ് പ്രകോപിതനാവുകയും തുടർന്ന് കൈയിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് മുജീബിന്റെ തലയിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ മുജീബ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only