കാരശ്ശേരി കുമാരനെല്ലൂർ തടപ്പറബ് അങ്കണവാടി സ്മാർട്ട് അങ്കണവാടി ആകുന്നതിന്റെ ഭാഗമായി സ്മാർട്ട് ടി വി സ്ഥാപിച്ചു
കുട്ടികളുടെ പഠനത്തിനും വിനോദത്തിനും ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെയാണ്
സ്മാർട്ട് ടി വി സ്ഥാപിച്ചത്. ടി വി യുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു
അങ്കണവാടിക്ക്
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2 ലക്ഷം രൂപകൂടി ലഭിച്ചുട്ടുണ്ടെന്നും ഈ പണം ഉപയോഗിച്ച് അങ്കണവാടി കെട്ടിടവും ചുറ്റുമതിലും പെയിന്റഅടിച്ചും ചിത്രങ്ങൾ വരച്ചും മനോഹരമാകുമെന്നും വാർഡ് മെമ്പർ ജംഷിദ് ഒളകര പറഞ്ഞു .
ചടങ്ങിൽ അങ്കണവാടി ടീച്ചർ എം എ ഗീത അധ്യക്ഷത വഹിച്ചു ആബിദ് കുമനെല്ലൂർ , ബീരാൻകുട്ടി തടപ്പറമ്പിൽ മുഹമ്മദ് കലകൊബൻ , സനിൽ അരീപ്പറ്റ , അസീസ് ഒളകര , മമ്മുപോക്കർ തലാപ്പിൽ , അസൈൻ തടപ്പറമ്പിൽ, കുഞ്ഞി മുഹമ്മദ് പുളിക്കത്തൊടി , റിസാന പള്ളിയാലി , ഷാഹിന നാസർ , അയിഷാബി ചോലക്കൽ , ആശാവർക്കർ സുലൈഖ എന്നിവർ സംബന്ധിച്ചു .
Post a Comment