Aug 4, 2026

മുക്കം കാരശ്ശേരി മുരിങ്ങംപുറായി സ്വദേശി സ്വദേശി ജിസാനിലെ ബെയ്ഷിൽ മരണപ്പെട്ടു


മുക്കം :
സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ബെയ്ഷിൽ താമസസ്ഥലത്തിന് സമീപം മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

 മുക്കം   കാരശ്ശേരി  മുരിങ്ങംപുറായി സ്വദേശി കറുത്തപറമ്പ് കോയിസ്സന്റെ മകൻ എടലമ്പാട് സുൽഫിക്കർ  (42) ആണ് മരിച്ചത്.

ജിസാനിലെ ബെയ്ഷിൽ പ്രവർത്തിക്കുന്ന അറാംകോ പദ്ധതിയിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സുൽഫിക്കർ. ഇന്ന് പുലർച്ചെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് വിശ്രമിക്കാനെത്തിയതായാണ് വിവരം. തുടർന്ന് കമ്പനി ജീവനക്കാരാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തിയാക്കുന്നതിനുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്.

നാട്ടിൽ ഭാര്യയും മൂന്ന് മക്കളുമാണു മരണപ്പെട്ട സുൽഫിക്കറിനുള്ളത്‌.
ഭാര്യ: റംസീന

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only