ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ അരോമ ബോട്ട് ക്ലബ് കിരീടം സ്വന്തമാക്കി. കടുത്ത മത്സരത്തിനൊടുവിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമ വിജയം ഉറപ്പിച്ചത്.
അവസാന നിമിഷംവരെ കാണികളെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ 4.23.2 മിനിട്ടുകൾ കൊണ്ടാണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്.
തൊട്ടുപിന്നാലെ ഫിനിഷ് ചെയ്ത രണ്ടാമത്തെ വള്ളം 4.23.4 മിനിട്ടുകൾ രേഖപ്പെടുത്തി. വെറും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് വള്ളങ്ങളാണ് ഫൈനലിൽ 4.23 മിനിട്ടുകൾ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തത്.
തുടക്കത്തിൽ പിന്നിട്ടുനിന്ന ശേഷം 12 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പിബിസി പുന്നമട എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്താക്കിയത്. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.
Post a Comment