Sep 3, 2026

മുക്കം ടൗൺ സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം; എസ്.കെ പാർക്കും നവീകരിക്കാൻ പദ്ധതി എം എൽ എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു


മുക്കം: മുക്കം ടൗണിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഏക പൊതുഇടമായ മുക്കം എസ്.കെ പാർക്ക് നവീകരിക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. മുക്കം ടൗൺ സൗന്ദര്യവൽക്കരണ രണ്ടാം ഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. നിലവിൽ മുക്കം ടൗണിൽ പൊതുപരിപാടികൾ സംഘടിപ്പിക്കാനുള്ള ഏക ഇടമാണ് എസ്'.കെ പൊറ്റക്കാടിൻ്റെ നാമധേയത്തിലുള്ള ഈ പാർക്ക്. എന്നാൽ കാലങ്ങളായി യഥാസമയം അറ്റകുറ്റപണികൾ പോലും നടത്താതെ പാർക്ക് സാമൂഹ്യ വിരുദ്ധരുടേയും തെരുവ് നായ്ക്കളുടേയും കേന്ദ്രമായി മാറിയിരുന്നു. മാത്രമല്ല അശാസ്ത്രീയമായ പ്രവൃത്തികൾ മൂലം മഴക്കാലത്ത് ഇവിടെ പരിപാടികൾ നടത്താനും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം എൽ എ യുടെ നേതൃത്വത്തിൽ നവീകരണത്തിന് പദ്ധതി തയ്യാറാക്കുന്നത്. പാർക്കിലെ പരമാവധി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്.
സ്ഥലം സന്ദർശിച്ച സംഘത്തിൽ 
നഗരസഭ ചെയർപേഴ്സൺ അഡ്വ.
കെ.പി ചാന്ദ്നി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ഭവന വിനോദ്, നഗരസഭ കൗൺസിലർമാരായഷരീഫ് വെണ്ണക്കാേട്,സുഹറ സഹാബ്, വി.എം റഹ്മത്ത്,ഷബാന പൂളപ്പൊയിൽ, ഹനീഫ് മുഹമ്മദ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജു, അസിസ്റ്റൻ്റ്എക്സിക്യൂട്ടീവ് എഞ്ചിനീയർ  രൻജി,
ആർക്കിടെക്റ്റ് ഫാസിൽ മുഹമ്മദ്,
നിഷാബ് മുല്ലാേളി, യൂനുസ് പുത്തലത്ത് എന്നിവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only