Sep 19, 2026

ആശങ്കയുടെ മുൾമുനയിൽ മലയോരം: 'ഇനി ഞങ്ങൾ കുടിയിറങ്ങണോ?'


തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല (ഇഎസ്ഇ) പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയരുന്ന സാഹചര്യത്തിൽ തിരുവമ്പാടി മേഖലയിലെ കർഷകർ കടുത്ത ആശങ്കയിൽ. വന്യമൃഗശല്യവും കൃഷിനാശവും കൊണ്ട് പൊറുതിമുട്ടിയ മലയോര നിവാസികൾക്ക് മേൽ ഇഎസ്ഇ പരിധി വർധിപ്പിക്കുന്ന നടപടികൾ കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്വന്തം അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത വീടും കൃഷിയിടങ്ങളും ഉപജീവനമാർഗ്ഗങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ. തിരുവമ്പാടി വില്ലേജിന്റെ വലിയൊരു ഭാഗം ഇഎസ്ഇ പരിധിയിൽ ഉൾപ്പെടുന്നതോടെ കൃഷിയും ഭൂമി കൈമാറ്റവും തടസ്സപ്പെടുമെന്നും, റോഡ് വികസനവും കുടിവെള്ള പദ്ധതികളും നിലയ്ക്കുമെന്നും പ്രദേശവാസികൾ ഭയപ്പെടുന്നു.

_*നേതാക്കളുടെ പ്രതികരണങ്ങൾ:*_

* കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം - സി.കെ. കാസിം (എംഎൽഎ): കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടാകണം. ഈ വിഷയത്തിൽ വ്യക്തത വരുത്തി കർഷകരുടെ ആശങ്ക പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.

* ജനങ്ങളെയും സംരക്ഷിക്കണം - ലിന്റോ ജോസഫ് (മുൻ എംഎൽഎ): വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതുപോലെ തന്നെ പ്രധാനമാണ് മനുഷ്യന്റെ ജീവനും സ്വത്തും. ജനവാസ മേഖലകളെ ഇഎസ്ഇ പരിധിയിൽ നിന്ന് ഒഴിവാക്കണം.
* എല്ലാ തലങ്ങളിലും ഇടപെടൽ വേണം - ഷീജി ഷാജി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്): പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ശക്തമായ ഇടപെടലുകൾ വേണം. ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കപ്പെടണം.
 
* ഗ്രാമസഭ പ്രമേയം പരിഗണിക്കണം - മേഴ്സി പുളിക്കൽ (തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്): ഗ്രാമസഭകൾ പാസാക്കിയ പ്രമേയങ്ങളും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.
 
* കർഷകരെ സംരക്ഷിക്കണം, ആശങ്ക ഒഴിയണം - സജീവ് ജോസഫ് (താലൂക്ക് വികസന സമിതി അംഗം): മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. കർഷകരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം.

മലയോര മേഖലയിലെ ജനപ്രതിനിധികളും കർഷക സംഘടനകളും ജനകീയ കൂട്ടായ്മകളും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

റിപ്പോർട്ട് പ്രതീഷ് ഉദയൻ കൂടരഞ്ഞി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only