Sep 21, 2026

വർഷങ്ങളുടെ കാത്തിരിപ്പിന് അറുതി; വല്ലത്തായ് കടവ് പാലം വെള്ളിയാഴ്ച തുറന്ന് കൊടുക്കും


കാരശ്ശേരി :  
കാരമൂലയിൽ ചെറുപുഴയ്ക്ക് കുറുകെ വല്ലത്തായ് കടവിൽ നിർമ്മിച്ച  പാലം വെള്ളിയാഴ്ച ഗതാഗതത്തിനായി താൽക്കാലികമായി തുറന്ന് കൊടുക്കും. പാലം പ്രവൃത്തി വൈകിയതും ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തതും മൂലം നിരവധി പേർ പ്രയാസപ്പെടുന്ന സാഹചര്യമായിരുന്നു. ഇതോടെ
 എം.എൽ.എ സി.കെ. കാസിം കരാറുകാരോട് ആവശ്യപ്പെട്ടതനുസരിച്ച് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.പ്രവൃത്തികൾ വിലയിരുത്താനായി എം എൽ എ സ്ഥലം സന്ദർശിച്ചു. പാലം പണി തുടങ്ങിയതു മുതൽ യാത്രാ മാർഗം അടഞ്ഞുപോയ നാട്ടുകാരുടെ ദുരിതം കണക്കിലെടുത്താണ് എത്രയും പെട്ടെന്ന് യാത്രയ്ക്ക് തുറന്നു കൊടുക്കാൻ നിർദ്ദേശിച്ചത് .
പാലത്തിൻ്റെ കോൺക്രീറ്റ് പ്രവൃത്തി  ആറുമാസത്തോളം മുൻപ് കഴിഞ്ഞതാണെങ്കിലും
സമീപ റോഡുകൾ പൂർത്തിയാക്കാത്തതു കൊണ്ടാണ് തുറന്നുകൊടുക്കാൻ വൈകിയത്.റോഡുകൾ മണ്ണിട്ട് ഉയർത്തി പാലത്തിനോട് ബന്ധിപ്പിക്കുന്ന പണി മിക്കവാറും
പൂർത്തിയായിട്ടുണ്ട്.
2024 ജനുവരിയിലാണ് പാലം പ്രവൃത്തി തുടങ്ങിയത്.
പല കാരണങ്ങളാൽ പ്രവൃത്തി മന്ദഗതിയിലും ഇടയ്ക്ക് നിലച്ചുമൊക്കെ നീണ്ടുപോവുകയായിരുന്നു .
അന്നുമുതൽ വല്ലത്തായിപ്പാറ, കപ്പാല തുടങ്ങിയ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ വലിയ ഒരു പ്രദേശത്തെ ജനങ്ങൾ പുഴയ്ക്ക് തൊട്ടപ്പുറത്തുള്ള സ്ഥലത്തേക്ക്  യാത്ര ചെയ്യാൻ കിലോമീറ്റർ വളഞ്ഞുചുറ്റി പോകേണ്ട അവസ്ഥ
യിലായിരുന്നു. കാരമൂല , കുമാരനല്ലൂർ ,കുട്ടിക്കുന്ന് , കളരിക്കണ്ടി, കുറ്റിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്കും കാരമൂല വഴി പല്ലത്തായിപ്പാറ, 
തേക്കുംകുറ്റി,തോട്ടക്കാട്,മരഞ്ചാട്ടി,കൂമ്പാറ,കക്കാടംപൊയിൽ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്കും ഇതേപോലെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയുളള വലിയ യാത്രാ ദുരിതമായി . പാലം പണി തുടങ്ങിയത് മുതൽ  വല്ലത്തായി  കടവുവഴി തൊട്ടടുത്ത
കാരമൂല അങ്ങാടിയിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞു. ഇതുമൂലം  കാരമൂല അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചു.
 വല്ലത്തായിപ്പാറ അങ്ങാടിയും മാന്ദ്യത്തിലായി .കടവിൽ നേരത്തേ ഉണ്ടായിരുന്ന വെന്റ്പൈപ്പ്  പാലം  പൊളിച്ചു നീക്കിയാണ് പുതിയപാലം പണിയുന്നത് .
വെന്റ്പൈപ്പ്  പാലത്തിന് ഉയരംവളരെ
 കുറുവായിരുന്നു. ഇതുമൂലം
 മഴക്കാലമായാൽ പാലം  ദിവസങ്ങളോളം വെള്ളത്തിനടിയിലാവും. ഈ റൂട്ടിൽ ഗതാഗതവും മുടങ്ങുമായിരുന്നു. 
സി.കെ കാസിം എം എൽ എ യോടൊപ്പം ഗ്രാമ പഞ്ചായത്ത് മെമ്പർ മുസീർ പട്ടാംകുന്നൻ, PWD ബ്രിഡ്ജസ് എ.ഇ  ബൈജു എൻ. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം സുബൈർ ബാബു ,സലീം വെള്ളലശേരി,മനാഫ് ഒറുവിങ്ങൽ, കെ.പിമുജീബ്, ശിഹാബ് ഉമ്മിണിയിൽ, കാരാട്ട് ശ്രീനിവാസൻ , പിടി യൂസുഫ്, ബഷീർ കീലത്ത്, ഉസ്മാൻ പുളിക്കൽ എന്നിവരും സ്ഥലത്തെത്തി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only