Sep 22, 2026

കൂരോട്ടുപാറയിൽ വളർത്തുനായയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയി


കോടഞ്ചേരി: കൂരോട്ടുപാറയിൽ വീടിന്റെ പോർച്ചിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയി.

കുറ്റിപറമ്പിൽ ഉണ്ണിയുടെ വളർത്തുനായയെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി പിടികൂടിയത്. വീടിന്റെ പോർച്ചിൽ നിന്നാണ് നായയെ പിടിച്ചുകൊണ്ടുപോയത്.
പ്രദേശത്ത് അജ്ഞാത ജീവിയുടെ സാന്നിധ്യം നിലനിൽക്കുന്നതിൽ നാട്ടുകാർ ഭീതിയിലാണ്. 

സംഭവത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും, പ്രദേശത്ത് വനം വകുപ്പ്  ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനും, കൂട് വെച്ച് അജ്ഞാത ജീവിയെ പിടികൂടി നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only