Sep 25, 2026

മുത്തുരാജ് നാടണഞ്ഞു .. കേരളം കടന്ന് മുക്കത്തിന്റെ മഹിതമാതൃക


മുക്കം : മുപ്പത് വർഷത്തോളമായി മുക്കത്തും പരിസരത്തും നിർമ്മാണ തൊഴിലാളിയായി നിറഞ്ഞ് നിൽക്കുകയും ഒടുവിൽ കാൻസർ ബാധിതനാവുകയും ചെയ്ത മുത്തുരാജ് എന്ന തമിഴ്നാട്ടുകാരനെ തേടി ഒടുവിൽ ബന്ധുക്കളെത്തി.
പുതുക്കോട്ടെ ജില്ലയിലെ കറമ്പകുടി താലൂക്കിൽ പല്ലവരായൻ പത്തയ് എന്ന ഗ്രാമക്കാരനായ മുത്തുരാജിന് ഇക്കാലമത്രയും നാടുമായും ബന്ധുക്കളുമായും ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
മുക്കത്തും പരിസരത്തുമായി പല സ്ഥലത്തും താമസിച്ചു വന്ന ഇയാൾ ഏതാനും വർഷങ്ങളായി കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിൽ ആയിരുന്നു താമസം. നാവിനു മുറിവ് വന്നതിനെ തുടർന്നാണ് നാട്ടുകാരാണ് ആദ്യമായി ഇയാളെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. തുടർന്ന്‌ കാൻസർ പരിശോധനയുടെ ഭാഗമായുള്ള വിവിധ ടെസ്റ്റുകളും തുടർ ചികിത്സയും, രോഗിയുടെ പുനരധി വാസവും,പരിചരണവും വഴി മുട്ടിയ അവസ്ഥയിൽ കുമാരനെല്ലൂർ സാംസ്കാരിക നിലയത്തിൽ അഭയം തേടിയ മുത്തുരാജിനെ 
പാലിയേറ്റീവ് കുമാരനെല്ലൂർ ക്ലസ്റ്ററിന്റെയും, കുമാരനെല്ലൂർ മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും  നേതൃത്വത്തിൽ, നരിക്കുനിയിലെ അത്താണി അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ചിരുന്നു . .

നാട്ടുകാരുടെയും ഗ്ലോബൽ കെ എം സി സി കുമാരനെല്ലൂർ യൂണിറ്റിന്റെയും സാമ്പത്തിക സഹായത്തോടെ ശിഹാബ് തങ്ങൾ റിലീഫ് സെൽ മേഖല കമ്മിറ്റി ചെയർമാൻ യൂനുസ് പുത്തലത്തിന്റെയും ആംബുലൻസ് സർവീസ് കോർഡിനേറ്റർ യു കെ അംജത് ഖാന്റെയും നേതൃത്വത്തിൽ കഴിഞ്ഞ 8 മാസമായി ഇദ്ദേഹത്തെ അഗതിമന്തിരത്തിൽ നിന്നും മെഡിക്കൽ കോളേജ്ലേക്ക് കൊണ്ട് പോയി അദ്ദേഹത്തിന്  ആവശ്യമായ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയിരുന്നു. .എന്നാൽ മാരകമായ കാൻസർ കൊണ്ട് പരിക്ഷീണനായ മുത്തുരാജിന്റെ ബന്ധുക്കളെ കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. ബന്ധുക്കൾ താമസിക്കുന്ന സ്ഥലം കൃത്യമായി അറിയിച്ചെങ്കിലും ഒരാളെയും ബന്ധപ്പൊടാനുള്ള നമ്പർ ഉണ്ടായിരുന്നില്ല. അവസാനം മുക്കം സി ഐ യുടെ നിർദ്ദേശപ്രകാരം സിവിൽ ഓഫീസർ ഷെഫീഖ് നടത്തിയ ആഥാർത്ഥമായ പരിശ്രമങ്ങൾക്കൊടുവിലാണ് ഇദ്ദേഹത്തിന്റെ സഹോദരിയുടെ മക്കളെയും, സഹോദര പുത്രനേയും ബന്ധപ്പെടാനായത്.

ബുധനാഴ്ച രാത്രിയോടെ മുക്കത്ത് എത്തിയ സഹോദരിയുടെ മക്കളായ രാജലിംഗവും, ആനന്ദിയും നരിക്കുനിയിൽ എത്തി ഏറെ സംതൃപ്തിയോടെയാണ് മുത്തുരാജിനെ ഏറ്റുവാങ്ങിയത്.
മുക്കത്ത് നിന്നും 400 കിലോമീറ്റുകൾക്കപ്പുറം സ്ഥിതി ചെയ്യുന്ന കറമ്പക്കുടിയിൽ, ഒരേയൊരു മകളും, മൂന്ന്‌ സഹോദരിമാരും, സഹോദരൻ അടക്കമുള്ള മുത്തുരാജിന്റെ കുടുംബത്തിനരികിലേക്ക്  അദ്ദേഹത്തെ എത്തിക്കുന്ന ദൗത്യവും ഏറ്റെടുത്ത  യൂനുസ്  മാസ്റ്ററും അംജത് ഖാനും  മുത്തുരാജിന്നും കുടുംബാംഗങ്ങൾക്കുമൊപ്പം വ്യാഴാഴ്ച  രാവിലെ മുക്കം പോലീസ് സ്റ്റേഷനിലെത്തി മുക്കം  പോലീസ്ന്  നന്ദി പറഞ്ഞ് തമിഴ്‌നാട്ടിലേക്ക്  യാത്ര  തിരിച്ചു. രാത്രി 7 മണിയോടെ മുത്തുരാജിനെ കുടുംബത്തിനെ ഏല്പിച്ചു വെള്ളിയാഴ്ച പുലർച്ചയോടെ നാട്ടിൽ തിരിച്ചെത്തി..
മുത്തുരാജിനെ നാട്ടിൽ എത്തിക്കാനുള്ള ചെലവ് കുമാരനെല്ലൂർ ഗ്ലോബൽ കെഎംസിസിയും കുമാരനെല്ലൂർ മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലുമാണ് കണ്ടെത്തിയത് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only