Sep 25, 2026

ഹ്യൂമൻ–വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്;സംഘാടക സമിതി യോഗം ചേർന്നു


തിരുവമ്പാടി: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി 29 ന് തിരുവമ്പാടിയിൽ നടക്കുന്ന
ഹ്യൂമൻ–വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവിൻ്റെ സംഘാടക സമിതി യോഗം ചേർന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സി.കെ കാസിം എം എൻ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. വിവിധ സബ് കമ്മറ്റികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ റിപ്പേർട്ട് യോഗത്തിൽ അവതരിപ്പിച്ചു. പരിപാടി വൻവിജയമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
ജില്ലാ കൃഷി ഓഫീസർ അജയ് അലക്സ് , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, വൈസ് പ്രസിഡന്റ്  ടി.കെ ഹുസൈൻ , അന്നകുട്ടി ദേവസ്യ, പി.ആർ അജിത, ജോർജ്കുട്ടി കക്കാടംപൊയിൽ, ബാബു പൈക്കാട്ടിൽ, എം ടി അഷ്റഫ് , ജനപ്രതിനിധികൾ വിവിധ സബ് കമ്മറ്റി ഭാരവാഹികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർസംസാരിച്ചു.കോൺക്ലേവിൽമുഖ്യമന്ത്രി, കൃഷി മന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യുമന്ത്രിമാരുൾപ്പെടെയുള്ള സംസ്ഥാന മന്ത്രി സഭയിലെ വിവിധ മന്ത്രിമാർ, പ്രിയങ്ക ഗാന്ധി എം പി തുടങ്ങിയവർ പങ്കെടുക്കും. 


ചിത്രം: സ്വാഗത സംഘ രൂപീകരണ യോഗം സി.കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only