മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ ഒന്നും രണ്ടും വാർഡുകളിലായി കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചുവരുന്ന നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയുടെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.
തുടർന്ന് ചേർന്ന ആദ്യ യോഗത്തിലാണ് വിവിധ ഭാരവാഹികളെ തീരുമാനിച്ചത്.
മുസ്തഫ അത്തോളി പ്രസിഡന്റായും വാഹിദ് പാപ്പാട്ട് സെക്രട്ടറിയായും ഷംസുദ്ദീൻ പി.പി. ട്രഷററായും ചുമതലയേറ്റു.
അബ്ദുൽ നാസർ ടി.പി., നവാസ് ഷെരീഫ് പി., ഷഫീഖ് യു.കെ. എന്നിവർ വൈസ് പ്രസിഡന്റുമാരായും
അംജത് ഖാൻ യു.കെ. ജോയിന്റ് സെക്രട്ടറിയായും
നിയാസ് കെ.കെ., അബ്ദുറഹ്മാൻ (ബാവ) ഒളകര എന്നിവർ ജോയിന്റ് ട്രഷറർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Post a Comment