Oct 11, 2026

ചിപ്പിലിതോട് തുഷാരഗിരി റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഒരാൾ മരണപ്പെട്ടു


കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിതോട് റോഡിൽ
താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചിപ്പിലിതോട് പുളിക്കൽ സെബാസ്റ്റ്യൻ(68)ആണ് അന്തരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ വത്സമ്മയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് ഏകദേശം ഏഴുമണിയോടെ ആണ് അപകടം സംഭവിച്ചത് 

ഇരുവരേയും ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സെബാസ്റ്റ്യൻ മരണപ്പെടുകയാണ് ഉണ്ടായത്. കുടുംബത്തിൽപ്പെട്ട ആളുടെ
വിവാഹത്തിൽ പങ്കെടുക്കാനായി കാറിൽ വീട്ടിൽ നിന്നിറങ്ങി വീടിനു സമീപത്തെ ചിപ്പിലിത്തോട് തുഷാരഗിരി  റോഡിൽ കാർ പാർക്ക് ചെയ്ത് മറ്റു രണ്ടു പേരെ കാത്തിരിക്കുമ്പോൾ കാർ ന്യൂട്ടർ ആയി  പുറകോട്ട് നീങ്ങി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

 മക്കൾ: റെജി,റെനി,റെൻസി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only