Oct 13, 2026

തിരുവമ്പാടി മണ്ഡലത്തിന് ഇരട്ടി മധുരം; റെയിൽവെ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ചെറുവാടിയിലേക്കും എം എ എം ഒ കോളേജ് വഴിയും പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ്


മുക്കം: വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു.
നിരവധി യാത്രക്കാർക്ക് ഉപകാരമാവുന്ന തരത്തിൽ കൊടിയത്തൂർ, ചെറുവാടി മാവൂർ വഴി കോഴിക്കോട്ടേക്കും  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാശ്വാസമായി മണാശ്ശേരി എം എ എം ഒ കോളേജ് വഴിയുമാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചത്. സർവീസുകൾ കോഴിക്കോട് റയിൽവെ സ്റ്റേഷനുമായി ബന്ധിപ്പിച്ചായതിനാൽ അതിരാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പോവുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് സി.കെ കാസിം എം എൽ എ അറിയിച്ചു.
സ്ത്രീകൾക്ക് കെ.എസ്.ആർ. ടി.സി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിൻ്റെ ഗുണം ഈ മേഖലയിലുള്ളവർക്കും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.
നേരത്തെ ചെറുവാടി - കൊടിയത്തൂർ - മുക്കം കോഴിക്കോട് ഭാഗത്തേക്ക്  കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. അടുത്തകാലത്തായി ഈ സർവീസുകൾ പൂർണമായും ഒഴിവാക്കിയനിലയിലാണ്. ഇത് കോളേജ് വിദ്യാർത്ഥികൾ, കച്ചവടക്കാർ, സാധാരണക്കാർ തുടങ്ങി നിരവധി യാത്രക്കാർക്ക്  വലിയ പ്രയാസം സൃഷ്ടിച്ചിക്കുകയും ചെയ്തിരുന്നു.പുതിയ സർവീസ് ഇന്ന് മുതൽ ആരംഭിക്കുമെന്ന് സി.കെ കാസിം എം എൽ എ അറിയിച്ചു.
പുലർച്ചെ 4.20ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവീസ് 
4.30 കൂടരഞ്ഞി,കാരമൂല
4.40 മുക്കം,4:50ന് ചെറുവാടി,
5.00 മണിക്ക് മാവൂർ,
5.20ന് മെഡിക്കൽ കോളേജ് വഴി
6:00 റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. തിരിച്ച്
6.05 റയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച്6.15 പാളയം,7.00: മാവൂർ,7.10 ചെറുവാടി,
7.20: മുക്കം, കാരമുല,7.30: കൂടരഞ്ഞി വഴി 7.45 ന് തിരുവമ്പാടിയിൽ എത്തും.തുടർന്ന് രാവിലെ 8.40 ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവീസ്
8.50 കൂടരഞ്ഞി,കാരമൂല
9 00 മുക്കം,9.20: മണാശ്ശേരി എം എ എം ഒ കോളേജ്,9.35: പുൽപറമ്പ് വഴി പാഴൂർ,കൂളിമാട്, മാവൂർ, മെഡിക്കൽ കോളേജ് വഴി
10.15ന് കോഴിക്കോട് എത്തിച്ചേരും. തുടർന്ന്10.45 കോഴിക്കോട് നിന്നാരംഭിച്ച് പാളയം, മാവൂർ കുളിമാട് വഴി11.55 ചെറുവാടിയിലും കൊടിയത്തൂർ കാരശ്ശരി വഴി
12.20 ന് മുക്കത്തും എത്തിച്ചേരും.
12.45 ന് വീണ്ടും  മുക്കത്ത് നിന്നാരംഭിച്ച് കാരശ്ശേരി, കൊടിയത്തൂർ വഴി
12.55ന് ചെറുവാടി
മാവൂർ, മെഡിക്കൽ കോളേജ് വഴി
2:20 കോഴിക്കോട് എത്തിച്ചേരും.
വൈകീട്ട്
5 10 കോഴിക്കോട് നിന്നാരംഭിച്ചു പാളയം മാവൂർ
6.20: ചെറുവാടി, കൊടിയത്തൂർ,കാരശ്ശേരി,6.30 മുക്കം,6.40 കാരമൂല,6.45: കൂടരഞ്ഞി വഴി6.50ന്
തിരുവമ്പാടിയിൽ സർവീസ് അവസാനിപ്പിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only