Oct 21, 2026

കോപ്പർ റാഡുകളും വയറുകളും മോഷ്ടിച്ച കൂടരഞ്ഞി സ്വദേശി അറസ്റ്റിൽ


താമരശ്ശേരി: കാരാടിയിലുള്ള വയനാട് റിജൻസി ടൂറിസ്റ്റ് ഹോം സമുച്ചയത്തിലെ എ സി കളുടെ കോപ്പർ റാഡുകളും, വയറുകളും മോഷ്ടിച്ച പ്രതിയെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.

കൂടരഞ്ഞി പനയ്ക്കച്ചാൽ രാജു കെ (49) നെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 26 ന് രാത്രി യായിരുന്നു സംഭവം, കെട്ടിടത്തിലെ സെൻട്രലൈസിഡ് എസിയോടനുബന്ധിച്ചുള്ളതും, മുറികളിലേക്കുള്ളതുമായ 12 ഓളം കംപ്രസറുകളുടെ കോപ്പർ റാഡുകളും, വയറുകളുമാണ് പ്രതി മുറിച്ചുകടത്തിയത്.

27 ന് ഹാളിൽ പരിപാടി ബുക്ക് ചെയ്തവർ Ac ഓൺ ചെയ്‌ത അവസരത്തിൽ Ac പ്രവർത്തനരഹിതമായി കിടന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഹോട്ടൽ ഉടമയുടെ പരാതിയിൽ താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നിരവധി കേസുകളിൽ പ്രതിയായ അടക്കരാജു എന്ന രാജുവിനെ തിരുവമ്പാടിയിൽ വെച്ച് പിടികൂടിയത്.

ഇയാൾ സ്ഥാപനത്തിലേക്ക് വരുന്നതും, മോഷണ വസ്തുക്കളുമായി തിരികെ പോകുന്നതും CCTV യിൽ പതിഞ്ഞിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only