Oct 11, 2026

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയിലായി .


കുന്നമംഗലം : കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍.പൊലീസ് സിനിമ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പളളിചാലില്‍ വി എം അഫ്നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിംഗലില്‍ റിന്‍ഷ ഫാത്തിമ (23) എന്നിവരെ പിടികൂടിയത്.

എന്‍ഐടിയില്‍ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പത്തരയോടെ പ്രദേശത്ത് കുന്നമംഗലം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കാര്‍ നിര്‍ത്താതെ മറ്റൊരു വഴിയിലേക്ക് വേഗത്തില്‍ ഓടിച്ച് പോയത്. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ അതിവേഗം കാറിനെ പിന്തുടരുകയായിരുന്നു.

കട്ടാങ്ങല്‍ മാവൂര്‍ റോഡ് വഴി പോയ ശേഷം കാണാതായ കാര്‍ എന്‍ഐടി ഹോസ്റ്റലിന് സമീപം ഒരു അപ്പാര്‍ട്‌മെന്റിലെ പാര്‍ക്കിംഗ് എരിയയില്‍ നിര്‍ത്തിയിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കാര്‍ വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡാഷ്‌ബോര്‍ഡില്‍ നിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only