മുക്കം: ഗെയ്റ്റും പടി - തൊണ്ടിമ്മൽ റോഡ് ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ മെമ്പർ മിസ്ഹബ് കീഴരിയൂരിന് യു ഡി എഫ് കുമാരനെല്ലൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഷാദ് വീച്ചി, യു ഡി എഫ് വാർഡ് കൺവീനർബഷീർ കക്കാട്ട്, രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ചതുക്കൊടി മുഹമ്മദ് ഹാജി, സമദ് കുയ്യക്കാട്ടിൽ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ പ്രസിഡന്റ് മുസ്തഫ അത്തോളി സംബന്ധിച്ചു.
Post a Comment