Nov 26, 2026

തിരുവമ്പാടി മണ്ഡലത്തിലെ പോളിടെക്നിക് കോളേജ്; പ്രത്യേക യോഗം ചേർന്നു


മുക്കം :
ചേന്ദമംഗല്ലൂരിന് പ്രഥമ പരിഗണനയെന്ന് സി.കെ കാസിം എം എൽ എ
മുക്കം: 2015ൽ തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ച സർക്കാർ പോളിടെക്നിക് എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചേന്ദമംഗല്ലൂരിൽ പ്രത്യേക യോഗം ചേർന്നു.
നേരത്തെ സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ നടപടികൾ വേഗത്തിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചേന്ദമംഗല്ലൂരിൽ യോഗം നടന്നത്. 
 താൽക്കാലിക കെട്ടിടത്തിൽ കോളേജ് ആരംഭിക്കാൻ തത്വത്തിൽ ധാരണയായങ്കിലും പകരം ഭൂമി കണ്ടെത്തിയത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് ഉറപ്പ് നൽകണം.5 ഏക്കർ ഭൂമിയാണ് ആവശ്യമായുള്ളത് .ചേന്ദമംഗല്ലൂർ
മംഗലശ്ശേരി തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട വിഷയം 
നിയമസഭ സമ്മേളനം കഴിഞ്ഞാൽ വനം, റവന്യുമന്ത്രിമാരുമായി ചർച്ച നടത്തുമെന്നും 11 വർഷമായി പ്രദേശവാസികളുടെ പ്രധാന ആവശ്യമെന്ന നിലക്ക് ചേന്ദമംഗല്ലൂരിനാണ് പ്രഥമ പരിഗണനയെന്നും സി.കെ കാസിം എം.എൽ.എ പറഞ്ഞു. ഇതിനായി
എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും എം എൽ എ പറഞ്ഞു. മംഗലശ്ശേരി തോട്ടത്തിന് പുറമെ ചേന്ദമംഗല്ലൂർ മേഖലയിൽ വിവിധ സ്ഥലങ്ങൾ കൂടി പരിഗണക്ക് വന്ന സാഹചര്യത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തി. 
ചേന്ദമംഗല്ലൂർ ഉദയം ഓഡിറ്റോറിയത്തിൽ നടന്ന യോഗംസി.കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി അധ്യക്ഷയായി. നഗരസഭ കൗൺസിലർമാരായ ഷഫീഖ് മാടായി, എ.പി നസീം, ബനൂജ വടക്കുവീട്ടിൽ, ഷരീഫ് വെണ്ണക്കോട്, ജസീല അസീസ് തുടങ്ങിയവർ സംസാരിച്ചു. സ്പെഷ്യൽ ഓഫീസർ ഡോ; ജൗഹർ അലി പദ്ധതി വിശദീകരിച്ചു.
  തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 
 സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ജില്ലയ്ക്കുള്ള പ്രാധാന്യം പരിഗണിച്ച് പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് വകുപ്പിന്റെ പൂർണ പിന്തുണ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു.
2015-ൽ അന്നത്തെ എം.എൽ.എ മോയിൻകുട്ടിയുടെ കാലത്ത് തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ച സ്ഥാപനത്തിന്റെ പ്രവർത്തനം ഇനിയും വൈകാൻ അനുവദിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.  താൽക്കാലിക കെട്ടിടത്തിൽ അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
 വലിയൊരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം യാഥാർഥ്യമാക്കുന്നതിന് സർക്കാരിന്റെ പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിനും വയനാട് ലോക്സഭാംഗം പ്രിയങ്ക ഗാന്ധിയുടെ സഹായത്തോടെ സ്ഥാപനത്തിന് സാമൂഹിക ഉത്തരവാദിത്വ പദ്ധതികളിലൂടെയുള്ള ധനസഹായം കണ്ടെത്തുന്നതിനും മുൻകൈയെടുക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ചിത്രം: യോഗത്തിൽ സി.കെ കാസിം എം എൽ എ സംസാരിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only