കോഴിക്കോട്: കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് തുടക്കമായി.
ജില്ലാ സെക്രട്ടറി കെ.എം. ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് നോബിൾ കുരിയാക്കോസ് സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് മഹ്റൂഫ് മണലോടി മീറ്റ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായിരുന്നു.
കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്യാരിൻ അബ്രഹാം, ഷെഫീഖ്, അബിമോൻ മാത്യു, അബ്ദുൾ അസീസ്, വിനോദ് ജോസ്, മുഹമ്മദ് ഹസൻ, വി.കെ. സാബിറ എന്നിവർ പ്രസംഗിച്ചു.
അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ ട്രഷററും മുൻ ഇന്റർനാഷണൽ അത്‌ലറ്റുമായ ഇബ്രാഹിം ചീനിക്ക ചടങ്ങിന് നന്ദി പറഞ്ഞു.
രണ്ട് ദിവസമായി നടക്കുന്ന മീറ്റിൽ 2000-ഓളം കുട്ടികൾ പങ്കെടുക്കുന്നു.
Post a Comment