തിരുവമ്പാടി: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച് ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ കോടഞ്ചേരി, തിരുവമ്പാടി സ്വദേശികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവ ത്തിൽ പൊലിസ് അന്വേഷണം തുടങ്ങി. സൈബർ തട്ടിപ്പിനിരയായ കോടഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് 49,20,000 രൂപയും തിരുവമ്പാടി സ്വദേശിയായ കർഷകന് 49,10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ ക്രൈം പൊലിസും തിരുവ മ്പാടി പൊലിസും കേസെടുത്തു. കേന്ദ്രമന്ത്രി നിർമല സീതാ രാമൻ്റെ പേരിലുൾപ്പെടെ ഫേസ്ബുക്കിൽ പ്രചരിച്ച വ്യാജ വീഡിയോ കാണിച്ചാണ് തട്ടിപ്പുകാർ വീട്ടമ്മയെ വിശ്വസിപ്പിച്ചത്. ട്രേഡിംഗിലൂടെ മികച്ച ലാഭം ഉണ്ടാ ക്കാമെന്ന് പറഞ്ഞ് ഇവരിൽ നിന്നു പണം തട്ടിയെടുക്കുകയായി രുന്നു.
വിദേശത്ത് നിന്നു മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌താൽ മികച്ച ലാഭം നേടാമെന്ന് തെറ്റിധരിപ്പിച്ചാണ് മുൻ പ്രവാസിയായ തിരുവമ്പാടിയിലെ കർഷകനെ തട്ടിപ്പിൽ കുടുക്കിയത്. തട്ടിപ്പുകാർ നിർദേശിച്ച അക്കൗണ്ടിലേക്ക്
ഇദ്ദേഹം പണം നിക്ഷേപിക്കുക യായിരുന്നു.
പ്രതികൾ വാടകയ്ക്ക് എടുത്ത വിവിധ മ്യൂൾ അക്കൗണ്ടുക ളിലേക്കും കറൻ്റ് അക്കൗണ്ടുക ളിലേക്കുമാണ് പണം ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചത്. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി ഇത്തരം വ്യാജ വീഡിയോകൾ പ്രചരിക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലിസ് നിർദേശം നൽകിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലിസ് അറിയിച്ചു.
Post a Comment