മുക്കം: ശിശുദിനത്തോടനുബന്ധിച്ച് ബഹുസ്വരം മുക്കത്തിന്റെ ആഭിമുഖ്യത്തിൽ മുക്കം ആലിന്‍ചുവട്ടിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 'നെഹ്റുവിയൻ കാഴ്ചപ്പാടിന്റെ പ്രസക്തി' എന്ന വിഷയത്തിൽ ഡോ. എം.എൻ. കാരശ്ശേരി പ്രഭാഷണം നടത്തി. ഇന്ത്യ ഇന്നനുഭവിക്കുന്ന എല്ലാ മൂല്യങ്ങളുടെയും എല്ലാ സ്വാതന്ത്ര്യത്തിൻ്റെയും മൂലകാരണം നെഹ്‌റുവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സലാം കാരമൂല അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉമശ്രീ കിഴക്കുമ്പാട്ട് സ്വാഗതം ആശംസിച്ചു. ബൈജു ചിത്രപ്പുര വരച്ച രേഖചിത്രം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ എം.എൻ കാരശ്ശേരിക്ക് നൽകി അനാവരണം ചെയ്തു. പരിപാടിയിൽ കാരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി. അഷ്റഫ് മുഖ്യാതിഥിയായി. ചലചിത്രതാരം ബിന്ദുജയൻ ആശംസകൾ അറിയിച്ചു.
എ.എം ജമീല നന്ദി പറഞ്ഞു.
രാജു മാമ്പറ്റ, മുക്കം വിജയൻ, കാരാട്ട് കൃഷ്ണൻകുട്ടി, ധ്രുവൻ മാമ്പറ്റ, കെ.പി. രാഘവൻ മാസ്റ്റർ, എം.കെ അബ്ദുൾ ഖാദർ എന്നിവർ നേതൃത്വം നൽകി.
Post a Comment