മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ ഓമശ്ശേരി പൂളപ്പൊയിൽ ഇന്ന് രാവിലെ ടിപ്പറും ബൈക്കു തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരനായ നിലമ്പൂർ പോത്ത്കല്ല് സ്വദേശി കിരൺ കുമാറാണ് (25) മരിച്ചത്.
ഓമശ്ശേരിയിൽ നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കിരണൻകുമാർ സഞ്ചരിച്ച ബൈക്കും മുക്കം ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും കൂട്ടിയിടിച്ചാണ് അപകടം
ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം: ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാടെ തകർന്നു.
Post a Comment