മുക്കം: കാരശ്ശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ ടാപ്പിംഗിനു പോയ വല്ലത്തായി പാറ സ്വദേശി മനോജിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
കാരശ്ശേരി പഞ്ചായത്തിലെ കാലിക്കറ്റ് അള്ളി എസ്റ്റേറ്റിലായിരുന്നു സംഭവം. റബര്‍ വെട്ടിയതിനുശേഷം പാല് എടുക്കുന്നതിനിടെയാണ് കാട്ടുപന്നി മനോജിന് നേരെ ചാടിയത്. ബഹളംകേട്ട് തൊട്ടടുത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടിയെത്തിയാണ് മനോജിനെ ആശുപത്രിയിലെത്തിച്ചത്.
കൈകാലുകള്‍ക്കും ദേഹത്തും സാരമായി പരുക്കേറ്റു. കാട്ടുപന്നികളുടെ സാന്നിധ്യം പതിവായതിനാല്‍ ടാപ്പിംഗ് തൊഴിലാളികള്‍ ഭീതിയിലാണ്.
Post a Comment