കാരശ്ശേരി : സ്കൂളിൽ പോകാനാകാതെ കഴിയുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികളെ വീട്ടിലെത്തി എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചു. ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ‘ഫ്രണ്ട്സ് അറ്റ് ഹോം’ എന്ന പരിപാടി നടത്തിയത്.
സ്കൂളിലെ ഭിന്നശേഷി വിദ്യാർഥിനിയായ ദിയ ഫാത്തിമയുടെ വീട്ടിലെത്തിയ കേഡറ്റുകൾ സമ്മാനങ്ങൾ നൽകി. ദിയ വരച്ച ചിത്രങ്ങൾ കേഡറ്റുകൾക്ക് നൽകി ആഹ്ലാദം പങ്കിട്ടു. കമ്യൂണിറ്റി പോലീസ് ഓഫീസർ ഇസ്ഹാഖ് കാരശ്ശേരി, എ.സി.പി. ഒ. ജസീല, ഒ. അനൂപ്, ജയന്തി, റീജ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment