Jan 1, 2022

ജെസിഐ കാരശ്ശേരിക്ക് ദേശീയ അംഗീകാരം



ജെസിഐ കാരശ്ശേരിക്ക് ജെസിഐ ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ അംഗീകാരം.

ബാംഗ്ലൂർ മാരിയോട്ട് ഹോട്ടലിൽ വെച്ചു നാലു ദിവസത്തോളമായി നടന്ന ജെസിഐ ഇന്ത്യയുടെ വർഷാന്ത്യ ദേശീയ സമ്മേളനത്തിൽ വെച്ച് നാഷണൽ പ്രസിഡണ്ട്‌  ജെസി രാഖി ജെയിൻ ആണ് ജെസിഐ കാരശ്ശേരി പ്രസിഡന്റ്‌ ജെസി റിയാസ് കുങ്കഞ്ചേരിക്ക് അവാർഡ് നൽകിയത്. ജെസിഐ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ ജെസിഐ പിപിപി കാർത്തികേയൻ, സോൺ 21ന്റെ സോൺ പ്രസിഡന്റ്‌ ജെസിഐ പിപിപി ഡോക്ടർ സുശാന്ത് എന്നിവരും സംബന്ധിച്ചു.

2021 വർഷത്തെ നൂറു ശതമാനം പ്രവർത്തന മികവ് കാണിച്ചതിനാണ് അംഗീകാരം ലഭിച്ചത്.  2021 വർഷത്തെ പ്രവർത്തനങ്ങൾക്ക് സോൺ ലെവലിൽ ലഭ്യമാവുന്നതിൽ വെച്ച് ഏറ്റവും ഉയർന്ന പോയിന്റ് വാങ്ങിക്കൊണ്ടാണ് ജെസിഐ കാരശ്ശേരി ഈ നേട്ടത്തിലേക്കു എത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only