Feb 16, 2022

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട് 934 പേര്‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 1,563 പേര്‍ക്ക്


ജില്ലയില്‍ ഇന്ന് 934 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 912 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 16 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,539 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,563 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 7,952 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 13,824 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,814 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍:

സര്‍ക്കാര്‍ ആശുപത്രികള്‍ - 219
സ്വകാര്യ ആശുപത്രികള്‍ - 395
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 23
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ - 6,360

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only