Feb 20, 2022

ബൂത്ത് സമ്മേളനവും സമർപ്പണ നിധിയും


കാരശ്ശേരി: ബിജെപി കാരശ്ശേരി ഏരിയ ബൂത്ത്‌ 151ലെ  സമ്മേളനവും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ അനുസ്മരണവും പാലക്കൽ വിനോദ് നഗറിൽ (തെക്കെടത്തു ബാബുവിന്റെ വസതിയിൽ ) വെച്ച് നടന്നു. ഏരിയ പ്രസിഡന്റ്‌ ശ്രീ ഷിംജി വരിയംകണ്ടി അധ്യക്ഷത വഹിച്ച പരിപാടി യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ. ഗണേഷ് ഉത്ഘാടനം ചെയ്തു.   പ്രവർത്തകർ ജനസംഘത്തിന്റെ സ്ഥാപക നേതാവും ഭാരതീയ ജനത പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളിലൊന്നായ ഏകാത്മമാനവ ദർശനത്തിന്റെ പ്രാണെതാവുമായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയുടെയും, sdpi തീവ്രവാദികൾ ഭാര്യയുടെയും പിഞ്ചു കുഞ്ഞിന്റെയും മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ സ്വർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെയും ഫോട്ടോക്ക് മുന്നിൽ പുഷ്പാർച്ഛന നടത്തി. തുടർന്ന് ബൂത്തിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മുൻകാല പ്രവർത്തകരെ ആദരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ബിനോജ് ചെറ്റൂർ, ഏരിയ സെക്രട്ടറി നന്ദൻ നെല്ലിക്കപറമ്പ്, രാജൻ കക്കിരിയാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.ബൂത്ത്‌ പ്രസിഡന്റ്‌ എം. ടി. പ്രസാദ് സ്വാഗതവും സുകൃതി ചെറമണ്ണിൽ നന്ദിയും രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only