വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശിയും ഇപ്പോൾ കല്ലുരുട്ടിയിൽ താമസക്കാരനുമായ ബിജു എന്ന ജോസ് ജേക്കബ് (45) ആണ് മരിച്ചത്.
തോട്ടത്തിൻകടവ് ഭാഗത്തു നിന്ന്
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ഇന്ന് വൈകുന്നേരം നാലര മണിക്ക് കല്ലുരുട്ടി ഊർപ്പിൽ വെച്ചാണ് അപകടം സംഭവിച്ചത്.
ഓമശ്ശേരി ഭാഗത്തു നിന്നു വന്ന കാറിടിച്ചായിരുന്നു അപകടം
അതേ കാറിൽ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി 'ശാന്തി'യിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത് .
തുടർ നടപടികൾക്ക് ശേഷം
സംസ്കാരം തലയാട് സെന്റ്ജോർജ് പള്ളിയിൽ പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു .
പിതാവ് : ചാക്കോ
മാതാവ് : മറിയാമ്മ
ഭാര്യ: നിർമ്മല
സഹോദരിമാർ :
ആലീസ്, മേഴ്സി, സിസി, മിനി .
Post a Comment