Feb 28, 2022

കരാര്‍ ജീവനക്കാരായ പത്രപ്രവര്‍ത്തകര്‍ ചൂഷണത്തിന് വിധേയമാകുന്നു: ഇ .ചന്ദ്രശേഖന്‍ എം.എൽ .എ


കാഞ്ഞങ്ങാട് :മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇന്ന് നടക്കുന്നത് വലിയ ചൂഷണമാണെന്ന് ഇ ചന്ദ്രശേഖരന്‍ എം.എല്‍ എ. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് കെ.ആര്‍. എം യു മായി ചേര്‍ന്ന് നടത്തുന്ന മാധ്യമ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ. ചന്ദ്രശേഖരന്‍.

പണ്ട് കാലത്ത് വളരെ കഷ്ടപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്ടെത്തിയിരുന്നത്. അതിന് സമൂഹത്തിന്റെ അടിത്തട്ടിലുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. എന്നാലിന്ന് പുതിയ കാലത്ത് ഒരാള്‍ ചെയ്ത വാര്‍ത്ത തന്നെ എല്ലാവരും ആവര്‍ത്തിക്കുന്നു. സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും വാര്‍ത്തകള്‍ അതിവേഗം എല്ലായിടത്തും എത്തുന്നുവെങ്കിലും അതൊന്നും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ല. അല്ലെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നില്ല .കാരണം ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഡിജിറ്റല്‍ മൂലധനത്തിന്റെ ഇരകളാണ് . അതിനാല്‍ ഇന്നത്തെ കരാര്‍ ലേഖകര്‍ക്ക് അതിന്റെതായ പരിധിയുണ്ട്. എന്തൊക്കെയായാലും മാധ്യമ പ്രവര്‍ത്തകരില്‍ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ട്. പക്ഷെ പലരും സ്വയം പരിശോധന നടത്തുന്നില്ല. കരാര്‍ തൊഴിലാളികള്‍ക്കും പ്രാദേശിക ലേഖകര്‍ക്കും തൊഴിലിന് അനുസൃതമായ വേതനവും ഉണ്ടാവണം. അതിന് കൂട്ടമായ പരിശ്രമം ഉണ്ടാവണം അതിന് ശില്പശാല സഹായകമാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ടി.കെ. രാജന്‍ അധ്യക്ഷനായി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ അവബോധമുണ്ടാക്കാന്‍ സഹായകമാവും. ജില്ല പി ആര്‍ ഡി ഓഫീസര്‍ എം.മധുസൂദനന്‍, കെ.ആര്‍ എം യു സംസ്ഥാന പ്രസിഡന്റ് ഒ മനു ഭരത്, കിലെ ഫെലോ വിജയ് വില്‍സ് , ജില്ല ക്ഷേമനിധി ഓഫീസര്‍ വി.അബ്ദുള്‍ സലാം, കെ ആര്‍ എം യു ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണന്‍ സെക്രട്ടറി എ.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.  കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് സ്വാഗതവും കിലെ സീനിയര്‍ ഫെലോ കിരണ്‍ ജെ.എന്‍ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only