Feb 28, 2022

കൊണ്ടോട്ടി നഗരത്തിൽ ഹോട്ടലിന് തീ പിടിച്ചു; ബിൽഡിംഗ്‌ പൂർണമായും കത്തി നശിച്ചു; വൻ അപകട സാധ്യത ഒഴിവാക്കിയ കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിൻ 'സ്റ്റാറാ'യി..!



കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു. ബൈപ്പാസ് റോഡിലെ എ വൺ ഹോട്ടലിനാണ് തീ പിടിച്ചത്. റോഡിനോട്‌ ചേർന്നുള്ള അടുപ്പിൽ നിന്ന് തീ പടർന്നു മേലേക്ക് കത്തിഉയർന്നു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. ഇന്ന് വൈകുന്നേരം 5:15 ഓടെയാണ് സംഭവം. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിശമന സേന സ്ഥലത്ത് എത്തിയപ്പോഴേക്കും ബിൽഡിങ് പൂർണമായും കത്തി നശിച്ചിരുന്നു.

വൈകുന്നേര സമയത്ത്‌ റോഡിലെ വാഹന തിരക്കുകൾ മറികടന്ന് ആദ്യം എത്തിയ ഫയർ ഫോഴ്സ് സേനാ അംഗങ്ങൾ തൊട്ടടുത്ത ബിൽഡിങ്ങിലേക്ക് പടർന്ന തീ അണച്ചു. ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിൻ സ്ഥലത്തെത്തി സെക്കന്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. മലപ്പുറത്ത്‌ നിന്നും മഞ്ചേരിയിൽ നിന്നുമടക്കം ആറോളം  അഗ്നിശമന സേനാ വാഹനങ്ങൾ എത്തിയിരുന്നു.

കരിപ്പൂരിൽ നിന്നുള്ള ഓസ്ട്രിയൻ നിർമിത അഗ്നിശമനയന്ത്രമായ പാന്തർ തക്കസമയത്ത് എത്തിയതാണ് സമീപത്തെ വസ്ത്രവ്യാപാരമടക്കമുള്ള ബിൽഡിങ്ങിലേക്കും മൊബൈൽ ഷോപ്പുകൾ അടക്കമുള്ള ബിൽഡിങ്ങിലേക്കും  തീ പടരാതെ രക്ഷയായത്. 10 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത അത്യാധുനിക അഗ്നിശമന യന്ത്രമാണിത്. ഇത്തരത്തിലുള്ള നാലു യൂണിറ്റുകളാണ് കരിപ്പൂർ വിമാനത്താവളത്തിലുള്ളത്.  18 പേരുടെ മരണത്തിനിടയാക്കി തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തീപിടിക്കാതെ അന്ന് കാത്തതും പാന്തർ ആയിരുന്നു. ഫിലിം ഫോമിങ്‌ ഫോഗ് (എഫ്.എഫ്.എഫ് 1) ഉപയോഗിച്ച് പതപോലുള്ള കെമിക്കൽ കൊണ്ട് പൊതിയുകയാണ് ഈ യന്ത്രം ചെയ്യുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only